< Back
Oman

Oman
ബലിപെരുന്നാൾ: മാംസ കടകളിൽ പരിശോധന ശക്തമാക്കി സൊഹാർ മുനിസിപ്പാലിറ്റി
|15 Jun 2024 1:00 PM IST
മാംസ ഉൽപ്പന്നങ്ങൾ ഉയർന്ന ഗുണനിലവാരം പുലർത്തുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം
സൊഹാർ: ബലിപെരുന്നാളിന്റെ മുന്നൊരുക്കമായി, മാംസ കടകൾ കേന്ദ്രീകരിച്ച് സൊഹാർ മുനിസിപ്പാലിറ്റി സമഗ്രമായ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ മാംസ കടകൾ കേന്ദ്രീകരിച്ച് ഇന്നലെ കർശനമായ പരിശോധനയാണ് നടന്നത്. ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ചുറപ്പിക്കുകയും ഉപഭോക്താക്കൾക്ക് നൽകുന്ന മാംസ ഉൽപ്പന്നങ്ങൾ ഉയർന്ന ഗുണനിലവാരം പുലർത്തുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പയ്നിന്റെ ലക്ഷ്യം.