< Back
Oman

Oman
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം; ഒമാനി വനിതാ ദിനാചരണ പരിപാടികൾ നിർത്തിവച്ചു
|17 Oct 2023 6:41 AM IST
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്‍റെയും ഗാസയിലെ നിലവിലെ സംഭവങ്ങളുടെയും പശ്ചാതലത്തിൽ ഒമാനി വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഒമാനി വനിതാ ദിനത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിയും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ് അറിയിച്ചു. മറ്റെല്ലാ പരിപാടികളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.
ഗാസയിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനായി ജി.സി.സി മന്ത്രിതല സമിതി ചൊവ്വാഴ്‌ച മസ്‌കത്തിൽ അസാധാരണ സമ്മേളനവും ചേരുന്നുണ്ട്.