< Back
Oman
South Batinah Governorate prepares to restore fort and towers
Oman

കോട്ട, ​ഗോപുരങ്ങൾ പുനസ്ഥാപിക്കാനൊരുങ്ങി സൗത്ത് ബാത്തിന ​ഗവർണറേറ്റ്

Web Desk
|
4 Feb 2026 6:06 PM IST

പൈതൃക കേന്ദ്രങ്ങളുടെ ചരിത്രപരമായ മൂല്യങ്ങൾ നിലനിർത്തി വിനോദസഞ്ചാര കേന്ദ്രങ്ങളാക്കിമാറ്റാനാണ് പദ്ധതി

മസ്കത്ത്: സൗത്ത് ബാത്തിന ഗവർണറേറ്റിലെ കൊട്ടാരങ്ങളുടെയും ഗോപുരങ്ങളുടെയും പുനരുദ്ധാരണവുമായി പൈതൃക, ടൂറിസം മന്ത്രാലയം. പൈതൃക കേന്ദ്രങ്ങളുടെ ചരിത്രപരമായ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കിമാറ്റിയെടുക്കാനാണ് പദ്ധതി. വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കുന്ന കൊട്ടാരങ്ങൾ, കോട്ടകൾ, ഗോപുരങ്ങൾ, മതിലുകൾ, പൈതൃക പള്ളികൾ എന്നിവയിൽ അറ്റകുറ്റപ്പണികൾ നടപ്പിലാക്കി വരുന്നുണ്ടെന്ന് സൗത്ത് ബാത്തിനയിലെ പൈതൃക, ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. അൽ മുതസിം നാസർ അൽ ഹിലാലി പറഞ്ഞു.

Similar Posts