< Back
Oman
മേഖലയിലെ പ്രത്യേക സാഹചര്യം; മസ്കത്തിൽ നിന്ന് അധിക സർവീസുകളുമായി ഒമാൻ എയർ
Oman

മേഖലയിലെ പ്രത്യേക സാഹചര്യം; മസ്കത്തിൽ നിന്ന് അധിക സർവീസുകളുമായി ഒമാൻ എയർ

Web Desk
|
7 March 2026 10:09 PM IST

മാർച്ച് 8,9 തീയതികളിൽ ലണ്ടൻ, ഇസ്താംബുൾ, മുംബൈ, ബാങ്കോക്ക് നഗരങ്ങളിലേക്ക് അധിക സർവീസ്

മസ്കത്ത്: മേഖലയിലെ സാ​ഹചര്യങ്ങൾ കണക്കിലെടുത്ത് മസ്കത്തിൽ നിന്ന് പ്രധാന ആ​ഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് അധിക സർവീസുകളുമായി ഒമാൻ എയർ. മാർച്ച് 8,9 തീയതികളിൽ ലണ്ടൻ, ഇസ്താംബുൾ, മുംബൈ, ബാങ്കോക്ക് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഒമാൻ‌ എയർ അധിക സർവീസുകൾ നടത്തും.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാൻ എയർ അറിയിച്ചു. ആവശ്യം അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ സൂചിപ്പിച്ചു. അതേസമയം മസ്‌കത്ത് വിമാനത്താവള ടെര്‍മിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയതായി ഒമാന്‍ എര്‍പോര്‍ട്ട്‌സ് അറിയിച്ചു. സ്ഥിരീകരിച്ച വിമാന ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍, സാധുവായ എയര്‍പോര്‍ട്ട് ആക്‌സസ് പെര്‍മിറ്റ് ഉള്ള വ്യക്തികള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts