< Back
Oman

Oman
തെരുവിൽ കൂട്ടവഴക്കും അടിപിടിയും; ഏഷ്യൻ വംശജരായ പ്രവാസികൾ പിടിയിൽ
|11 July 2023 2:10 AM IST
ഒമാനിൽ തെരുവിൽ കൂട്ട വഴക്കും അടിപിടിയും ഉണ്ടാക്കുകയും സമാധനാന അന്തരീക്ഷം തകർക്കകയും ചെയ്ത സംഭവത്തിൽ 13 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
സീബ് വിലായത്തിൽ നടന്ന സംഭവത്തിൽ ആളുകളെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടിക്കൂടിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.