< Back
Oman
Strong winds and rain are expected in Oman; there will be thunderstorms and hail, says the Civil Aviation Authority
Oman

ഒമാനിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത; ഇടിമിന്നലും ആലിപ്പഴ വീഴ്ചയുമുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി

Web Desk
|
23 March 2026 8:33 AM IST

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കാൻ നിർദേശം

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുറൈമി, ദാഹിറ, ദാഖിലിയ, നോർത്ത് ആന്റ് സൗത്ത് ഷർഖിയ, മസ്‌കത്ത്, അൽ വുസ്ത, മുസന്ദം, നോർത്ത് ആന്റ് സൗത്ത് ബത്തിന എന്നീ പ്രദേശങ്ങളിലാണ് മഴ ലഭിക്കുക. ‍

ശക്തമായ ഇടിമിന്നലിനൊപ്പം ആലിപ്പഴ വീഴ്ചക്കും മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകും. ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ട്. പുഴകൾക്കടുത്തുള്ളവരും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ജാ​ഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Similar Posts