< Back
Oman
സുലൈമാൻ അൽ മസ്കരി ഗ്രൂപ്പ് പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്തു
Oman

സുലൈമാൻ അൽ മസ്കരി ഗ്രൂപ്പ് പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്തു

Web Desk
|
25 March 2024 10:59 PM IST

ലൈക്കാ എന്ന പേരിലാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്

ഒമാനിൽ സുലൈമാൻ അൽ മസ്കരി ഗ്രൂപ്പിന്‍റെ പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്തു. മസ്ക്കത്ത്​ മാണി ഹോട്ടലിൽ നടന്ന ചടങ്ങിൽ ലൈക്കാ (Lycka) എന്ന പേരിൽ ആണ് പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്തത് . ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി റീടെയിൽ ഔട്ട് ലൗറ്റുകളാണ് അൽ മസ്കരി ഗ്രൂപ്പിൻ്റെ കീഴിലുള്ളത്​.പുതിയ ബ്രാൻഡായ​ ലൈക്കായുടെ(Lycka) ലോഞ്ചിങ്​ ഗ്രൂപ്പ് ചെയർമാൻ ടി.എൻ. മുനീറും ഗ്രൂപ്പ് സ്പോൺസർ സുലൈമാൻ അൽ മസ്കരിയും ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ ലൈക്കാ ബ്രാൻറിന്‍റെ ടീഷർട്ട് ഗ്രൂപ്പ് സി.ഒ.ഒ ടി.എൻ.അഷ്റഫ് സീനിയർ സ്റ്റാഫ് അലിക്ക് നൽകി പ്രകാശനം ചെയ്തു.നട്സ്, സ്പൈസസ്, പൾസസ് എന്നീ സാധനങ്ങളാണ് ലൈക്കായുടെ ബ്രാൻഡിൽ ഇപ്പോൾ വിപണിയിൽ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഭാവിയിൽ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സാധനങ്ങൾ വിപണിയിൽ ഇറക്കുമെന്നുംഗ്രൂപ്പ് സി.ഇ.ഒ ടി.എൻ. ജംഷീർ പറഞ്ഞു.

ചടങ്ങിൽ ഇജിനാസ്, മുഹമ്മദ് സിദാൻ, മുഹമ്മദ്​ സിനാൻ, ഗ്രൂപ്പ് സാരഥികളായ അജ്മൽ ഇളവന്തേരി, ടി.പി. ജാബിർ, താഹിർ, കെ.എം. അഷ്റഫ്, അർഷാദ്, ടി.എൻ. ജസീം, ഓഡിറ്റർ ഇർഷാദ് തുടങ്ങിയവർ പ​​ങ്കെടുത്തു. ഒമാനിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, അറബ് പ്രമുഖർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.

സുലൈമാൻ അൽമസ്കരി ഗ്രൂപ്പ് ഇന്ത്യ,അമേരിക്ക ,തുർക്കിയ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, യു.എ.ഇ, സൗദി അറേബ്യ, ഇറാൻഎന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി വിപണിയിൽ നൽകുന്നത്. അൽ മസ്കരി ഗ്രൂപ്പിന് ഹൈൽ റാമിസിന് അടുത്ത് വിപുലമായ വെയർ ഹൗസും ഓഫിസും പ്രവർത്തിക്കുന്നുണ്ട്​.കൂടാതെ പുതുതായി റൂവി ഫിഷ് മാർക്കറ്റിനടുത്ത് ഹോൾസെയിൽ-റീടെയിൽ ഷോറൂമും തുറക്കും.

Related Tags :
Similar Posts