< Back
Oman

Oman
ദോഫാറിലെയും സർഫൈത്തിലെയും റോയൽ ആർമി യൂണിറ്റുകൾ സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദർശിച്ചു
|24 Sept 2024 6:01 PM IST
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് റോയൽ ആർമി സർഫൈത്ത്, ദോഫാർ ഗവർണറേറ്റിലെ സൈനിക യൂണിറ്റുകൾ സന്ദർശിച്ചു. സർഫൈത്ത് ക്യാമ്പിലെത്തിയ സുൽത്താനെ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മത്താർ സലിം അൽ ബലൂഷി സ്വീകരിച്ചു. തുടർന്ന് സുൽത്താൻ യൂണിറ്റിലെ സൈനികർക്ക് ഹസ്തദാനം ചെയ്തു.
ഇതിനു പിന്നാലെ സൈനികയൂണിറ്റിന്റെ പ്രവർത്തനങ്ങളും ആയുധങ്ങളും രാജ്യത്ത് അവർ നൽകുന്ന സേവനങ്ങളും സുൽത്താൻ വിലയിരുത്തി. ഫീൽഡ് ടൂറിന്റെ ഭാഗമായി വിവിധ സൈനിക മേഖലകൾ സുൽത്താൻ സന്ദർശിക്കും.