< Back
Oman

Oman
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിക്ക് ആശംസകളുമായി ഒമാൻ സുൽത്താൻ
|26 July 2022 12:14 PM IST
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപതി മുർമുവിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് ആശംസ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയുമായി എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രമുഖ ജി.സി.സി രാജ്യങ്ങളിലൊന്നാണ് ഒമാൻ. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ ആശംസ അറിയിക്കൽ.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായാണ് ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ്.