< Back
Oman
ബലിപെരുന്നാൾ: പ്രവാസികളുൾപ്പെടെ 169 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ
Oman

ബലിപെരുന്നാൾ: പ്രവാസികളുൾപ്പെടെ 169 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ

Web Desk
|
16 Jun 2024 11:09 AM IST

തടവുകാരുടെ കുടുംബത്തെയും ബലിപെരുന്നാളും പരിഗണിച്ചാണ് സുൽത്താൻ പൊതുമാപ്പ് നൽകിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

മസ്‌കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 169 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ്. റോയൽ ഒമാൻ പൊലീസ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. തടവുകാരുടെ കുടുംബത്തെയും ബലിപെരുന്നാളും പരിഗണിച്ചാണ് സുൽത്താൻ പൊതുമാപ്പ് നൽകിയതെന്ന് പ്രസ്താവനയിൽ പറയുന്നു.


Similar Posts