< Back
Oman

Oman
ഗൾഫ് നേതാക്കളുമായി ചർച്ച നടത്തി ഒമാൻ സുൽത്താൻ
|1 March 2026 11:48 AM IST
'മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടൽ ആവശ്യം'
മസ്കത്ത്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷത്തെത്തുടർന്ന് ഗൾഫ് നേതാക്കളുമായി ഫോൺസംഭാഷണം നടത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു ചർച്ച.
കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായാണ് സുൽത്താൻ ചർച്ച നടത്തിയത്.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയുടെ സ്ഥിരതയെ തകർക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും സുൽത്താൻ പറഞ്ഞു.