< Back
Oman

Oman
വാദികളിൽ നീന്തൽ; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
|25 Nov 2021 10:16 PM IST
കഴിഞ്ഞ ദിവസം ദാഖിലിയ ഗവർണറേറ്റിൽ ഒമാൻ സ്വദേശിയായ പിതാവും മകളും കുളത്തിൽ മുങ്ങിമരിച്ചിരുന്നു
മഴയെതുടർന്നുള്ള വാദികളിലും കുളങ്ങളിലും നീന്തരുതെന്ന മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. കഴിഞ്ഞ ദിവസം ദാഖിലിയ ഗവർണറേറ്റിൽ ഒമാൻ സ്വദേശിയായ പിതാവും മകളും കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബീച്ചുകളിലും വിനോദസഞ്ചാര മേഖലകളിലും നീന്താൻ ശ്രമിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാൻ മുതിർന്നവരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾക്ക് അടിയന്തര സാഹചര്യത്തിൽ സഹായത്തിനായി 9999 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.