< Back
Oman

Oman
കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സിമ്പോസിയം വെള്ളിയാഴ്ച
|20 Oct 2022 8:50 PM IST
'പ്രവാചക ദർശനങ്ങൾ കാലത്തോട് സംവദിക്കുമ്പോൾ' എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി വുമൺസ് ഹാളിൽ വൈകിട്ട് ഏഴിനാണ് നടക്കുന്നത്.
സലാല: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സിമ്പോസിയം ഒക്ടോബർ 21 വെള്ളിയാഴ്ച നടക്കും. 'പ്രവാചക ദർശനങ്ങൾ കാലത്തോട് സംവദിക്കുമ്പോൾ' എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി വുമൺസ് ഹാളിൽ വൈകിട്ട് ഏഴിനാണ് നടക്കുന്നത്. സലാലയിലെ വിവിധ മത, സാംസ്‌കാരിക, സാമൂഹിക നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.