< Back
Oman

Oman
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികള്‍ പുനരാരംഭിച്ചു
|12 Jun 2022 10:06 PM IST
ഒമാനില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികള്‍ പുനരാരംഭിച്ചതായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പരിശോധനയാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പുതുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഡയരക്ടറേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.