< Back
Oman
Tensions in the Gulf region; Sultan of Oman holds phone conversation with Spanish Prime Minister
Oman

​ഗൾഫ് മേഖലയിലെ സംഘർഷം; സ്പെയിൻ പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി ഒമാൻ സുൽത്താൻ

Web Desk
|
6 March 2026 2:47 PM IST

സൈനിക നടപടികൾക്ക് പകരം സമാധാനപരമായ പാത സ്വീകരിക്കണമെന്ന് ഇരുപക്ഷവും വിലയിരുത്തി

മസ്കത്ത്: ​ഗൾഫ് മേഖലയിൽ രൂപപ്പെട്ട ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ടെലിഫോണിലൂടെ ചർച്ച നടത്തി. ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങൾ രാജ്യത്തിന്റെയും ലോകത്തിന്റെ പൊതുതാൽപര്യത്തെയും എങ്ങനെ ബാധിക്കുമെന്ന് ഇരു നേതാക്കളും വിലയിരുത്തി.

സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ ഏകോപിപ്പിക്കണമെന്ന് ഇരുവരും ചർച്ച ചെയ്തു. തർക്കങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾക്ക് പകരം സമാധാനപരമായ പാത സ്വീകരിക്കണമെന്ന് ഇരുപക്ഷവും വിലയിരുത്തി.

Similar Posts