< Back
Oman

Oman
തർമത്ത് കെ.എം.സി.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
|20 March 2023 12:45 PM IST
ഒമാനിലെ തർമത്ത് കെ.എം.സി.സിയും ആസ്റ്റർ അൽറഫ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് സാക്കിബ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത 100ൽ അധികം ആളുകളുടെ ബ്ലഡ് ഷുഗർ പരിശോധന സൗജന്യമായി നടത്തി. പരിപാടികൾക്ക് തർമത്ത് കെ.എം.സി.സി പ്രസിഡന്റ് ലുക്മാൻ കതിരൂർ, ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് കണ്ണൂർ, ട്രഷറർ അജ്‌നാസ് അബ്ദുല്ല,പ്രോഗ്രാം കോർഡിനേറ്റർ നിസാം അണിയാരം എന്നിവർ നേതൃത്വം നൽകി.