< Back
Oman
The 5th West Asian Paralympics in Oman
Oman

അഞ്ചാമത് വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്സ് ഒമാനിൽ

Web Desk
|
24 Jan 2026 4:43 PM IST

ഫെബ്രുവരി ഒന്ന് മുതൽ എട്ട് വരെ മസ്കത്തിലാണ് പരിപാടി

മസ്കത്ത്: അഞ്ചാമത് വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്സിന് വേദിയാവാനൊരുങ്ങി ഒമാൻ. ഫെബ്രുവരി 1 മുതൽ 8 വരെ മസ്കത്തിൽ വെച്ചാണ് പരിപാടി. വിവിധ രാജ്യങ്ങളിലായി 600 ഓളം അത്‍ലറ്റുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. വെസ്റ്റ് ഏഷ്യ പാരാഫെഡറേഷനും ഒമാൻ പാരാലിമ്പിക് കമ്മറ്റിയുമായി ചേർന്ന് ഒമാൻ്റെ കായിക സാംസ്കാരിക കേന്ദ്രത്തിന് കീഴിലാ‌ണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.

ഒമാൻ, ഖത്തർ, ലെബനൻ, ജോർദൻ, ബഹ്റൈൻ, യമൻ, ഫലസ്തീൻ, സിറിയ, ഇറാഖ്, യുഎഇ, സൗദി അറേബ്യ തുടങ്ങി 11 രാജ്യങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കും. അത്‍ലറ്റിക്സ്, വൈറ്റ് ലിഫ്റ്റിങ്ങ്, ടേബിൾ ടെന്നിസ്, ബാഡ്മിൻ്റൺ, സൈക്ക്ളിങ്ങ് തുടങ്ങി വിവിധയിനങ്ങൾ ടൂർണമെൻ്റിൽ ഉണ്ടാവും.

ഒമാൻ്റെ സംഘാടനമികവിലുള്ള റീജിയണൽ കമ്മറ്റികളുടെ ആത്മവിശ്വാസത്തെയാണ് ഇത് കാണിക്കുന്നതെന്ന് ഒമാൻ പാരലിമ്പിക് കമ്മറ്റി ചെയർമാൻ ഡോ. മൻസൂർ സുൽത്താൻ അൽ തൗഖി പറഞ്ഞു. 108 ദേശീയ റഫറിമാരും 35 അന്താരാഷ്ട്ര റഫറിമാരും ടൂർണമെൻ്റിൻ്റെ ഭാ​ഗമാകും. മികച്ച രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അൽ തൗഖി കൂട്ടിച്ചേർത്തു. ഫെബ്രുവരി 3ന് സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് ഉദ്ഘാടന പരിപാടികൾ നടക്കും.

Similar Posts