< Back
Oman
ഒമാനില്‍ ബീച്ചില്‍ മുങ്ങി മരിച്ച തൃശൂര്‍   സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
Oman

ഒമാനില്‍ ബീച്ചില്‍ മുങ്ങി മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

Web Desk
|
13 July 2022 3:15 PM IST

ഒമാനില്‍ ബര്‍ക്ക വിലായത്തിലെ സവാദി ബീച്ചില്‍ മുങ്ങിമരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വേലൂരിലെ ഒലക്കേങ്കില്‍ വീട്ടില്‍ യേശുദാസനാണ് കഴിഞ്ഞ ഞായറാഴ്ച മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. രണ്ടുപേര്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പെട്ട് രക്ഷിക്കാന്‍ ഇറങ്ങിയ ഇദ്ദേഹവും അപകടത്തില്‍പെടുകയായിരുന്നു. ബര്‍ക്കയില്‍ 30 വര്‍ഷത്തിലധികമായി ടയര്‍ ഷോപ് നടത്തിവരുകയായിരുന്നു യേശുദാസന്‍.

Similar Posts