< Back
Oman

Oman
കോൺസുലാർ ക്യാമ്പ് നൂറ് കണക്കിനാളുകൾ ഉപയോഗപ്പെടുത്തി
|27 July 2025 12:16 AM IST
സലാല: ഇന്ത്യൻ എംബസി സലാലയിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ് കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ പ്രയോജനപ്പെടുത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പിൽ അറ്റസ്റ്റേഷൻ കൂടാതെ പാസ്പോർട്ട് സേവനവും ഉണ്ടായിരുന്നു. അംബാസഡാർ ജി.വി. ശീനിവാസ്, എംബസി ഉദ്യോഗസ്ഥർ, എസ്.ജി.ഐ.വി.എസ് സ്റ്റാഫ്, കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ, രകേഷ് കുമാർ ജാ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ ഒമ്പതരക്കാരംഭിച്ച ക്യാമ്പ് രാത്രി 10 നാണ് സമാപിച്ചത്. എസ്.ജി.ഐ.വി എസ് ന്റെ സലാല ഓഫീസ് ആഗസ്റ്റ് 15 നകം സലാലയിൽ തുടങ്ങുമെന്നറിയുന്നു. ഇതിനായി ന്യൂ സലാല എൻ.ബി.ഒ ക്ക് സമീപമായി ഓഫീസ് ജോലികൾ പുരോഗമിക്കുകയാണ്.