< Back
Oman

Oman
സലാലയിൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് നടക്കും
|17 Dec 2023 5:36 PM IST
ഡിസംബർ 22 രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ക്യാമ്പ് നടക്കുക
സലാല: ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ സലാലയിൽ ലഭ്യമാക്കുന്നതിനായി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 22 രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ക്യാമ്പ് നടക്കുക. പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ ,ഇന്ത്യൻ വിസ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ലഭ്യമാവുക.
അംബാസഡറുടെ കമ്മ്യൂണിറ്റി ആന്റ് വെഫയർ ഉപദേഷ്ടാവ് പ്രദീപ്കുമാർ, എംബസി ഉദ്യോഗസ്ഥരായ ഷർമേഷ് ചക്രവർത്തി, അഫ്‌സൽ, മുഹമ്മദ് ഇബ്രാഹിം ഖാൻ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് സലാല കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ അറിയിച്ചു.