< Back
Oman

Oman
വിസിറ്റ് വിസയിലെത്തി സലാലയിൽ കുടുങ്ങിയ പ്രവാസിയെ നാട്ടിലെത്തിച്ചു
|23 Dec 2023 8:41 AM IST
വിസിറ്റ് വിസയിൽ ഒമാനിലെത്തി ജോലിയില്ലാതെ പ്രയാസത്തിലായ കണ്ണൂർ ഇരിട്ടി സ്വദേശി ഫൈസലിനെ നാട്ടിലേക്ക് കയറ്റി അയച്ചു. ഇദ്ദേഹത്തിനാവശ്യമായ സഹായങ്ങൾ പി.സി.എഫ് പ്രവർത്തകരാണ് ചെയ്തത്.
ജീവ കാരുണ്യ പ്രവർത്തകൻ ഒ.അബ്ദുൽ ഗഫൂർ വിമാന ടിക്കറ്റ് ഓഫർ ചെയ്തു. ഡിസംബർ 21 നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി. റസാഖ് ചാലിശ്ശേരി, ഉസ്മാൻ വാടാനപ്പള്ളി, വാപ്പു വല്ലപ്പുഴ എന്നിവർ നേത്യത്വം നൽകി.