< Back
Oman
The face of Dalqut is changing; Dhofar Municipality to develop tourism projects
Oman

ദൽകൂതിന്റെ മുഖം മാറുന്നു; ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ദോഫാർ മുനിസിപ്പാലിറ്റി

Web Desk
|
4 Feb 2026 6:02 PM IST

7000 സ്ക്വയർ കിലോമീറ്ററിൽ ഡീം വാട്ടർഫ്രണ്ടാണ് പദ്ധതിയുടെ പ്രധാന ആകർഷണം

മസ്കത്ത്: ദൽകൂതിൽ പുതിയ ടൂറിസം വികസന പദ്ധതികൾ വികസിപ്പിക്കാനൊരുങ്ങി ദോഫാർ മുനിസിപ്പാലിറ്റി. വാർഷിക വികസന ബജറ്റിന്റെ ഭാ​ഗമായി പുതിയ പദ്ധതികളുടെ പാക്കേജാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രകൃതി ഭം​ഗി നിലനിർത്തിക്കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന രീതിയിൽ ടൂറിസം പദ്ധതികൾ വികസിപ്പിക്കാനാണ് പുതിയ നീക്കം.

7000 സ്ക്വയർ കിലോമീറ്ററിൽ ഡീം വാട്ടർഫ്രണ്ടാണ് പദ്ധതിയുടെ പ്രധാന ആകർഷണം. റെസ്റ്റോറന്റുകൾ, പൊതു വിശ്രമകേന്ദ്രങ്ങൾ, ഔട്ട്ഡോർ സീറ്റിങ്ങ് ഏരിയകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, നടപ്പാതകൾ എന്നിവയൊക്കെ പദ്ധതിയുടെ ഭാ​ഗമാണ്. ദൽകൂതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യൂ പോയിന്റും സജ്ജമാക്കുന്നുണ്ട്.

പ്രദേശത്തുടനീളം പുതിയ റോഡ് നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സഞ്ചാരികൾക്ക് സുഖപ്രദമായ രീതിയിൽ യാത്രചെയ്യാനായി റോഡ് നിലവാരം മെച്ചപ്പെടുത്തുക എന്നതും, സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പുവരുത്തുക എന്നതുമാണ് റോഡ് വികസനത്തിലൂടെ ഉദ്ദേശിക്കുന്നത്. തുടർച്ചയായ നിക്ഷേപത്തിലൂടെ ദൽകൂതിനെ ദോഫാർ മുനിസിപ്പാലിറ്റിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

Similar Posts