< Back
Oman

Oman
ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി ജർമൻ ഫുട്‌ബോൾ ടീം ഒമാനിലെത്തി
|16 Nov 2022 9:32 AM IST
ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജർമൻ ഫുട്‌ബോൾ ടീം ഒമാനിലെത്തി. മസ്‌കത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് ആരാധകരുടെയും മറ്റും നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപാണ് ലഭിച്ചത്.

ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലീം ബിൻ സഈദ് അൽ വഹൈബി ജർമൻ ഫുട്ബാൾ അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ടീം ഒമാനിൽ എത്തിയിരിക്കുന്നത്. കോച്ച് ഹൻസി ഫ്‌ലിക്കിന്റെ നേതൃത്വത്തിൽ ജർമൻ ടീം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ പരിശീലനം നടത്തും.
