< Back
Oman
Humidity to increase along with heat in Qatar in coming days: Met department
Oman

ഒമാനിൽ ഏറ്റവും കൂടിയ ചൂട് ഹംറാഉദ്ദുറൂഇൽ

Web Desk
|
14 Jun 2024 3:26 PM IST

ഏറ്റവും കുറഞ്ഞ താപനില സയ്ഖിൽ

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിൽ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. ഒമാനിലെ ഏറ്റവും കൂടിയ ചൂട് ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഇലാ(47.8 ഡിഗ്രി സെൽഷ്യസ്) ണ്. ഏറ്റവും കുറഞ്ഞ ചൂട് സയ്ഖിലു (21.9)മാണ്.

ഫഹൂദ് (47.4), സമായിമം (46.5), റുസ്താഖ്(46.5), സുനൈന(46.3), ആമിറാത്ത് (46.3), സൂർ (46.3), ഖൽഹാത്ത് (46.1) എന്നിങ്ങനയൊണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.

സയ്ഖിന് പുറമേ ദൽകൂത്ത് (23.3), ഖയ്‌റൂൻ ഹൈറീത്തി (23.8), റഅ്‌സുൽ ഹദ്ദ്(25.6), അഷ്ഹറത്ത് (25.7), ജഅ്‌ലൂനി (26.3), ഷലീം (26.6) എന്നിവിടങ്ങളിലും താപനില കുറവാണ്.

Similar Posts