< Back
Oman

Oman
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം ഒമാൻ സുൽത്താന് കൈമാറി
|27 Jun 2023 9:05 AM IST
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലൽന്റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം സുൽത്താന് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം.
അജിത് ഡോവൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും സാങ്കേതിക, സൈനിക, ഖനന മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.