< Back
Oman
മലയാള വിഭാഗം ബാലകലോത്സവം തുടങ്ങി
Oman

മലയാള വിഭാഗം ബാലകലോത്സവം തുടങ്ങി

Web Desk
|
21 Nov 2023 12:54 AM IST

സലാലയിൽ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ജാ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഹാളിൽ മുപ്പത്തിനാല്‌ മത്സരയിനങ്ങളിലായി അറുനൂറില്‍ പരം മത്സരാത്ഥികളാണ് പങ്കെടുക്കുന്നത് . നാലാഴ്ചകളിലായാണ് മത്സരങ്ങൾ നടക്കുക.

ഉദ്ഘാടന ദിവസം കുട്ടികളുടെ രചന മത്സരങ്ങളും ഫാഷന്‍ ഷോ, ഫാന്‍സി ഡ്രസ്സ് എന്നീ മത്സരങ്ങളും നടന്നു. ഉദ്ഘാടന ചടങ്ങിൽ മലയാള വിഭാഗം കൺവീനർ എ.പി.കരുണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൽ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

കോ കൺവീനർ റഷീദ് കൽപ്പറ്റ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ഡെന്നി ജോൺ, മണികണ്ഠൻ, ദിൽ രാജ് ആർ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാലകലോത്സവം കൺവീനർ ഷജിൽ എംകെ സ്വാഗതവും ലേഡി കോ ഓർഡിനേറ്റർ പ്രിയദാസ് നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Similar Posts