< Back
Oman
Malayalam section Balakalotsavam
Oman

മലയാള വിഭാഗം ബാലകലോത്സവം സമാപിച്ചു

Web Desk
|
19 March 2023 10:26 AM IST

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മൂന്നു മാസമായി നടത്തി വന്ന ബാലകലോത്സവം സമാപിച്ചു. ക്ലബ്ബ് മൈതാനിയിൽ നടന്ന സമാപന പരിപാടി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ സി.വി സുദർശനൻ അധ്യക്ഷനായി.

ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ്, ഡോ. രാജശേഖരൻ, അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. മലയാള വിഭാഗവുമായി സഹകരിച്ചു പ്രവർത്തിച്ച വിവിധ സാംസ്‌കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമുള്ള മൊമെന്റോ ചടങ്ങിൽ വിതരണം ചെയ്തു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കലാപ്രതിഭ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്വൈത് മനോജിനും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ദേവ്‌ന രമ്യ ജോയിഷിനും ട്രോഫികളും സ്വർണ്ണ പതക്കങ്ങളും നൽകി.

വിവിധ കലാപരിപാടികൾ അരങ്ങേറി. കൾച്ചറൽ സെക്രട്ടറി ശ്രീജി നായർ സ്വഗതം പറഞ്ഞു. മനോജ് വി.ആർ നന്ദി പറഞ്ഞു. ദിവ്യ മനോജ്, അപർണ വരുൺ എന്നിവർ അവതാരകരായിരുന്നു.

ദിൽരാജ് ആർ നായർ, സബീർ പി.ടി, ദീപക് മോഹൻദാസ്, അജിത്, അബ്ദുസലാം, കീർത്തി അഭിലാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts