< Back
Oman
Flight delay
Oman

മസ്കത്ത്-തിരുവനന്തപുരം വിമാനം 12 മണിക്കൂർ വൈകി

Web Desk
|
1 Aug 2023 2:48 AM IST

മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. തിങ്കളാഴ്ച ഉച്ചക്ക് 1.50ന് പുറപ്പെടേണ്ട വിമാനം12മണിക്കൂർ വൈകി രാത്രി 1മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

നേരത്തെ അധികൃതർ വിമാനം വൈകുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വിവരമൊന്നും നൽകിയില്ലെന്നും വിമാനത്താവളത്തിൽ എത്തിയ ശേഷം കൗണ്ടറിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു.

സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല്‍ ദുരിതത്തിലായി.

Similar Posts