< Back
Oman

Oman
'സലാല പൊന്നാനി സംഗമം 2022'ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
|14 Oct 2022 10:30 AM IST
സലാല: പൊന്നാനി വേൾഡ് കൾച്ചറൽ ഫൗണ്ടേഷൻ ഒക്ടോബർ ഇരുപത്തി ഒന്നിന് സലാലയിൽ സംഘടിപ്പിക്കുന്ന 'സലാല പൊന്നാനി സംഗമം 2022' ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
സന്ദർശനത്തിനായി സലാലയിൽ എത്തിയ പ്രമുഖ സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഫൗണ്ടേഷൻ സലാല പ്രസിഡന്റ് കെ. കബീർ, മുഹമ്മദ് റാസ്, ഗഫൂർ, ബദറുദ്ദീൻ, ഖലീൽ എന്നിവർ സംബന്ധിച്ചു.