< Back
Oman
ശബാബ് ഒമാന്‍ രണ്ട് നാവിക കപ്പലിന്റെ  ആറാമത് അന്തര്‍ദേശീയ യാത്രക്ക് തുടക്കമായി
Oman

'ശബാബ് ഒമാന്‍ രണ്ട്' നാവിക കപ്പലിന്റെ ആറാമത് അന്തര്‍ദേശീയ യാത്രക്ക് തുടക്കമായി

Web Desk
|
12 April 2022 10:58 AM IST

യൂറോപ്യന്‍ ഉപഭൂഖണ്ഡത്തിലേക്കാണ് ഇത്തവണ യാത്ര നടത്തുന്നത്

സമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് 'ശബാബ് ഒമാന്‍ രണ്ട്' ഒമാന്‍ നവിക കപ്പല്‍ നടത്തുന്ന ആറാമത് അന്തര്‍ദേശീയ യാത്രക്ക് തുടക്കമായി. 'ഒമാന്‍, സമാധാനത്തിന്റെ ഭൂമി' എന്ന തലകെട്ടില്‍ യൂറോപ്യന്‍ ഉപഭൂഖണ്ഡത്തിലേക്കാണ് യാത്ര നടത്തുന്നത്.





സഈദ് ബിന്‍ സുല്‍ത്താന്‍ നേവല്‍ ബേസില്‍ നടന്ന യാത്രയയപ്പ് ചടങ്ങിന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി നേതൃത്വം നല്‍കി. മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാന്‍ രണ്ട്' നാവിക കപ്പല്‍ ജി.സി.സി രാജ്യങ്ങളിലക്ക് യാത്ര നടത്തിയിരുന്നു.

Similar Posts