< Back
Oman

Oman
ഒമാൻ സുൽത്താന്റെ ഔദ്യോഗിക ഈജിപ്ത് സന്ദർശനം ഞായറാഴ്ച തുടക്കമാകും
|18 May 2023 6:54 AM IST
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപതിലേക്ക് തിരിക്കുന്നത്.
ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരീഖ്ന്റെ ഔദ്യോഗിക ഈജിപ്ത് സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപതിലേക്ക് തിരിക്കുന്നത്.
ഉഭയ കഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇരുനേതാക്കളുംചർച്ച ചെയ്യും. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, സംയുക്ത അറബ് പ്രവർത്തനത്തിന് സഹായിക്കുന്ന കാര്യങ്ങളിൽ ഇരു നേതൃത്വങ്ങളും കൂടിയാലോചനകൾ നടത്തും.