< Back
Oman
ദോഫാറിൽ വൈറസ് വ്യാപനമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ആരോഗ്യ മന്ത്രാലയം
Oman

ദോഫാറിൽ വൈറസ് വ്യാപനമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ആരോഗ്യ മന്ത്രാലയം

Web Desk
|
31 Aug 2025 6:15 PM IST

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിൽ ഒരുതരം വൈറസ് പടരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ ആരോഗ്യ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും രോഗവ്യാപനത്തിന്റെ സൂചനകളൊന്നും നിലവിലില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ദോഫാറിലെ ആരോഗ്യസ്ഥിതി മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ഹെൽത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ആരോഗ്യപരമായ വാർത്തകൾ പങ്കുവെക്കുമ്പോൾ പൗരന്മാരും താമസക്കാരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും അനാവശ്യ ഭീതി പരത്തുന്ന ഒന്നും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Related Tags :
Similar Posts