< Back
Oman
ഒമാനിൽ പിതാവും കുട്ടികളുമടക്കം മൂന്നുപേർ മുങ്ങിമരിച്ചു
Oman

ഒമാനിൽ പിതാവും കുട്ടികളുമടക്കം മൂന്നുപേർ മുങ്ങിമരിച്ചു

Web Desk
|
11 Aug 2022 4:25 PM IST

മാതാവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തി

ഒമാനിലെ ബർക വിലായത്തിലെ അൽ സവാദി ബീച്ചിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.




ഇവരടക്കം കുടുംബത്തിലെ അഞ്ചുപേരാണ് തിരയിൽപ്പെട്ടത്. അപകടവിവരമറിഞ്ഞയുടൻ തെക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിനെത്തി. മാതാവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Similar Posts