< Back
Oman

Oman
ബോട്ടിൽ 2,880 കണ്ടെയ്‌നർ മദ്യം കടത്താൻ ശ്രമം: ഒമാനിൽ മൂന്ന് കള്ളക്കടത്തുകാർ പിടിയിൽ
|8 April 2024 5:56 PM IST
ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചവർ ഉപയോഗിച്ച ബോട്ടും പൊലീസ് പിടിച്ചെടുത്തു
മസ്‌കത്ത്: ബോട്ടിൽ 2,880 കണ്ടെയ്‌നർ മദ്യം കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാർ ഒമാനിൽ പിടിയിൽ. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചവർ ഉപയോഗിച്ച ബോട്ടും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഒമാനിലേക്ക് അനധികൃതമായി കയറാൻ ശ്രമിച്ച 23 ഏഷ്യൻ വംശജരെ പൊലീസ് പിടികൂടി. നോർത്ത് അൽ ബാതിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് പ്രതികളെ പിടികൂടിയത്.

അതിനിടെ, കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് 820,000-ലധികം നിരോധിത സിഗരറ്റുകൾ പിടിച്ചെടുത്തു. ബൗഷർ വിലായത്തിൽ പ്രവാസി തൊഴിലാളികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.