< Back
Oman
ടിസ ക്രിക്കറ്റ്‌ ടൂർണമന്റ്‌, ചിയേഴ്സ്‌ വിജയികൾ
Oman

ടിസ ക്രിക്കറ്റ്‌ ടൂർണമന്റ്‌, ചിയേഴ്സ്‌ വിജയികൾ

Web Desk
|
10 Feb 2026 8:39 PM IST

തുംറൈത്ത്‌: തുംറൈത്ത്‌ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ( ടിസ ) സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം ചിയേഴ്സ്‌ വിജയികളായി. ഫൈനലിൽ അസ്സഫ ഫുഡ്‌സിനെയാണ് ഇവർ പരാജയപ്പെടുത്തിയത്‌.

എട്ട്‌ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാൻ ഓഫ്‌ ദി സിരീസായി നദീമിനെയും, ബാറ്റ്സ്‌മാനായി നുബൈദിനെയും, ബൗളറായി അരുൺ ഷെട്ടിയെയും തെരഞ്ഞെടുത്തു. വാലി ഓഫീസിന് സമീപമുള്ള മൈതാനിയിൽ നടന്ന മത്സരങ്ങളിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. വിജയികൾക്ക്‌ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ്‌, ടിസ പ്രസിഡന്റ്‌ ഷജീർ ഖാൻ, ടൂർണമന്റ്‌ കൺവീനർ ബൈജു തോമസ്‌ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്‌ദുസലാമാണ് ടൂർണമന്റ്‌ ഉദ്‌ഘാടനം ചെയ്തത്‌. പുരുഷോത്തം, ബി സപാലിഗയും, മുഹമ്മദ് അൻവറും മത്സരങ്ങൾ നിയന്ത്രിച്ചു. ഷാജി പി പി, ജോ. പ്രസാദ് സി വിജയൻ, വിനോദ്, ബിനു പിള്ള, അനിൽ, കിഷോർ ഗോപിനാഥ്, പ്രശാന്ത്, ലിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Similar Posts