< Back
Oman
ടിസ ഭാരവാഹികളെ തെരഞ്ഞെടുത്തു
Oman

ടിസ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
|
2 Oct 2022 2:49 PM IST

തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ(ടിസ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കിഷോർ ഗോപിനാഥ് പ്രസിഡന്റും ബൈജു തോമസ് ജനറൽ സെക്രട്ടറിയും അബ്ദുൾ സലാം ട്രഷററുമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചിരിക്കുന്നത്.

മറ്റു ഭാരവാഹികൾ ബിനുപിള്ള , പ്രശാന്ത് വൈക്കത്ത് (വൈസ് പ്രസിഡന്റുമാർ), അശോക്, ഹരികുമാർ (ജോയിന്റ് സെക്രട്ടറിമാർ), റസ്സൽ മുഹമ്മദ് (രക്ഷാധികാരി). ഒക്ടോബർ 21ന് ഓണാഘോഷം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഷാജീവ് കൺവീനറും, പ്രശാന്ത്, പുരുഷോത്തമൻ, വിഷ്ണു എന്നിവർ കോ കൺവീനർമാരുമായി സ്വാഗതസംഘം രൂപീകരിച്ചു. പരിപാടിയിൽ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. റസ്സൽ മുഹമ്മദ് സ്വാഗതവും ഷജീർ ഖാൻ നന്ദിയും പറഞ്ഞു.

Similar Posts