< Back
Oman
Top Ten Burqa Champions
Oman

വെൽഫെയർ കപ്പിൽ ടോപ് ടെൻ ബർക ചാമ്പ്യൻമാർ

Web Desk
|
28 Feb 2023 12:13 PM IST

പ്രവാസി വെൽഫെയർ ഒമാൻ സംഘടിപ്പിച്ച വെൽഫയർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക ചാമ്പ്യൻമാരായി. ഒമാനിലെ പ്രമുഖ 16 ടീമുകളായിരുന്നു വെൽഫയർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ മാറ്റുരച്ചത്. മസ്‌കത്തിലെ അമിറാത്ത് ടർഫ് ഗ്രൗണ്ടിൽ സേഫ്റ്റി ടെക്‌നികൽ സർവിസ് ചെയർമാൻ അഷ്റഫ് പടിയത്ത് കിക്ക് ഓഫ് ചെയ്തതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.

കലാശക്കളിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് റിയലക്‌സ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ടോപ് ടെൻ ബർക്ക ചാമ്പ്യൻമാരായത്. ടോപ് ടെൻ ബർകയിലെ ഷിഹാബ് വ്യക്തിഗത ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കി. ഗോൾഡൻ ബൂട്ടും ബെസ്റ്റ് പ്ലെയർ അവാർഡും ടോപ് ടെൻ ബർക്ക താരം നജ്മുദ്ധീൻ സ്വന്തമാക്കി. മികച്ച ഗോളിയായി ഫിർസാദിനെ (എ.ടി.എസ്) തെരഞ്ഞെടുത്തു. ബെസ്റ്റ് ഡിഫണ്ടർ- ഇക്ബാൽ (റിയലക്‌സ് എഫ്.സി), എമെർജിങ് പ്ലെയർ- ജൈസൽ (എഫ്.സി കേരള ) എന്നിവവരും സ്വന്തമാക്കി.

ടൂർണമെന്റിനോടൊപ്പം സ്ത്രീകൾക്ക് നടത്തിയ മെഹന്ദി മത്സരത്തിൽ ദാഹാഷ, അമാന റിഫാസ്, സുലു നൗഷാദ് എന്നിവരും കാലിഗ്രാഫി മത്സരത്തിൽ അമീറ ഷഫീർ, ഫസീല ഷൌക്കത്ത്, അമീന ഫർഹ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ടൂർണമെന്റിനോടൊപ്പം നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ നാടൻ ഭക്ഷണ വിഭവങ്ങൾകൊണ്ടുള്ള വിവിധ കൗണ്ടറുകൾ കാണികൾക്ക് ആസ്വാദ്യകരമായി. നാട്ടിലെ വ്യത്യസ്ത രുചി ഭേദങ്ങളുടെ അനുഭവങ്ങളോടൊപ്പം ഫെയ്സ് പെയിന്റിങ്, കര കൗശല വസ്തുക്കൾ തുടങ്ങിയ വിവിധ കൗണ്ടണ്ടറുകളും വെൽഫെയർ കപ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Similar Posts