< Back
Oman

Oman
ഗതാഗതക്കുരുക്ക്: ഒമാനിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം
|6 March 2023 10:59 AM IST
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഒമാനിലെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ്, ബാത്തിന ഹൈവേ എന്നീ പാതകളിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെയും ശനിയാഴ്ച വൈകിട്ട് നാല് മണിമുതതൽ രാത്രി പത്തുവരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
