< Back
Oman
സലാലയിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
Oman

സലാലയിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Web Desk
|
12 Feb 2026 4:34 PM IST

ഫെബ്രുവരി 27 വരെ തുടരും

സലാല: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സലാലയിലെ പ്രധാന പാതയായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്‌. ഇന്ന് മുതൽ ആരംഭിക്കുന്ന ഈ നിയന്ത്രണം 15 ദിവസത്തേക്ക്, അതായത് ഫെബ്രുവരി 27 വരെ തുടരും.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കൃത്യമായ ബദൽ പാതകൾ മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുണ്ട്. കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അബ്ദുള്ള അൽ തുഹാമി പള്ളിക്ക് തൊട്ടുപിന്നാലെയുള്ള വഴിയിലൂടെ തിരിഞ്ഞു പോകണം. പടിഞ്ഞാറ് നിന്ന് ദഹാരീസ് ഭാഗത്തേക്ക് പോകുന്നവർ അൽ ഹുസ്ൻ റൗണ്ട് എബൗട്ട് പിന്നിട്ട ശേഷം ബീച്ച് റോഡ് വഴിയാണ് യാത്ര തുടരേണ്ടത്. യാത്രക്കാരെ സഹായിക്കാനായി പാതയിലുടനീളം സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Similar Posts