< Back
Oman
Oman, Iran, Transport logistics sector, ഗതാഗത ലോജിസ്റ്റിക്‌സ് മേഖല, ഒമാന്‍, ഇറാന്‍
Oman

ഗതാഗത ലോജിസ്റ്റിക്‌സ് മേഖല: ഒമാനും ഇറാനും ചർച്ചകൾ നടത്തി

Web Desk
|
12 May 2023 10:51 PM IST

ഒമാന്‍റെ ഗതാഗത, വാർത്താവിനിമയ, മന്ത്രിയുടെയും ഇറാൻ റോഡ്‌ ആൻഡ് നഗരവികസന മന്ത്രി നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്

മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും ചർച്ചകൾ നടത്തി. ഒമാന്‍റെ ഗതാഗത, വാർത്താവിനിമയ, മന്ത്രിയുടെയും ഇറാൻ റോഡ്‌ ആൻഡ് നഗരവികസന മന്ത്രി നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.

ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ഗതാഗതം, ലോജിസ്റ്റിക്‌സ്, വ്യോമയാനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച നടത്തുകയും ചെയ്തു.ഒമാന്‍റെ ഗതാഗത, വാർത്താവിനിമയ, മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മവാലി, ഇറാൻ റോഡ്‌ ആൻഡ് നഗരവികസന മന്ത്രി മെഹർദാദ് ബസർപാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടെഹ്‌റാനിൽ ചർച്ചകൾ നടന്നത്.

സമുദ്ര, വ്യോമ, ഗതാഗത മേഖലകളിലും ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട മേഖലകളിലും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുപക്ഷവും പറഞ്ഞു. ഇരു രാജ്യങ്ങളെയും കൂടുതൽ ഷിപ്പിങ് ലൈനുകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം നിക്ഷേപത്തിനും ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന് ഒമാൻ, ഇറാൻ തുറമുഖങ്ങൾ തമ്മിലുള്ള സംയോജനത്തിന്‍റെ ആവശ്യകതയും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

Similar Posts