< Back
Oman
Tropical depression forms in Arabian Sea; no direct impact on Oman
Oman

അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നു ;ഒമാനെ നേരിട്ട് ബാധിച്ചേക്കില്ല

Web Desk
|
20 Oct 2025 6:33 PM IST

ചില മേഖലകളിൽ ഉയർന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാൻ സാധ്യത

മസ്കത്ത്: അറബിക്കടലിന് തെക്കുകിഴക്കായി രേഖാംശത്തിലും അക്ഷാംശത്തിലും ന്യൂനമർദം രൂപപ്പെടുന്നുണ്ടെന്ന് നാഷണൽ മൾട്ടി ഹസാർഡ് മുന്നറിയിപ്പ് കേന്ദ്രം. മധ്യഭാ​ഗത്ത് മണിക്കൂറിൽ 31-50 കി.മീ വേ​ഗത്തിൽ കാറ്റ് വീശുമെന്ന് കരുതപ്പെടുന്നു. സുൽത്താനേറ്റിൽ പ്രത്യാഘതമുണ്ടാക്കാതെ വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ചില മേഖലകളിൽ ഉയർന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്ററിലെ കാലാവസ്ഥാ വിദ​ഗ്ധർ അപ്‌ഡേറ്റുകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Similar Posts