< Back
Oman

Oman
ഇന്ത്യൻ സ്‌കൂൾ തുംറൈത്തിൽ ഗ്രാഡ്വേഷൻ ചടങ്ങ് സംഘടിപ്പിച്ചു
|12 March 2025 3:02 PM IST
ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയവർ ഇനി ഇന്ത്യൻ സ്‌കൂൾ സലാലയിലാണ് പഠിക്കുക
തുംറൈത്ത്: ഇന്ത്യൻ സ്‌കൂൾ തുംറൈത്തിൽ കെ.ജി.പഠനം പൂർത്തിയാക്കിയവരുടെയും ഏഴാം ക്ലാസ് പൂർത്തിയാക്കിയവരുടെയും ഗ്രാഡ്വേഷൻ ചടങ്ങ് നടന്നു. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയവർ ഇനി ഇന്ത്യൻ സ്‌കൂൾ സലാലയിലാണ് പഠിക്കുക.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡന്റ് റസൽ മുഹമ്മദ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് രേഖാ പ്രശാന്ത്, ട്രഷറർ ബിനു പിള്ള, മറ്റ് അംഗങ്ങളായ അബ്ദുൽ സലാം, ഷജീർഖാൻ, രാജേഷ് പട്ടോണ, പ്രസാദ് സി വിജയൻ എന്നിവരും പങ്കെടുത്തു.
വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. അധ്യാപകരായ ഷൈനി രാജൻ, പ്രീതി എസ്. ഉണ്ണിത്താൻ, രാജി കെ രാജൻ, രേഷ്മ സിജോയ്, രാജി മനു, സന്നു ഹർഷ്, സൻജു ജോഷില എന്നിവർ നേതൃത്വം നൽകി. ഗായത്രി ജോഷി സ്വാഗതവും മമത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.