< Back
Oman

Oman
ഒമാനില്‍ നിയമംലംഘിച്ച് വാദി മുറിച്ചുകടന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
|14 July 2022 5:30 PM IST
ഒമാനില്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സോഹാറില്‍ നിയമംലംഘിച്ച് വാദി മുറിച്ചുകടന്ന രണ്ട് പൗരന്മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ചയായി രാജ്യത്തുടനീളം കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വാദികള്‍ മുറിച്ചുകടക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു ലംഘിച്ചതാണ് അറസ്റ്റിന് കാരണമായത്. രാജ്യത്തെ വാദികളിലും ബീച്ചുകളിലുമായി നിരവധി പേരാണ് അപടകത്തില്‍പെട്ട് കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത്.
സോഹാറിലെ അഹിന്‍ വാദി മുറിച്ചുകടന്നവരാണ് പിടിയിലായത്. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസ്‌ക്യൂഷന് കൈമാറിയിട്ടുണ്ട്.