< Back
Oman

Oman
സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമം: ഒമാനിൽ രണ്ട് ഏഷ്യൻ വംശജർ പിടിയിൽ
|30 April 2024 2:36 PM IST
സമീപത്തെ കട കുത്തിത്തുറന്നായിരുന്നു മോഷണശ്രമം
മസ്‌കത്ത്:സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ. ഇബ്ര സ്‌റ്റേറ്റിൽ മോഷണശ്രമം നടത്തിയവരെ നോർത്ത് ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. സ്വർണക്കടയുടെ സമീപത്തുള്ള കടയുടെ ഭിത്തി കുത്തിത്തുറന്ന് അകത്ത് കടക്കുകയും തുടർന്ന് സ്വർണക്കടയിൽ മോഷണം നടത്തുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.


