< Back
Oman
Two children from Kozhikode dies in a boat accident in Qasab in Oman
Oman

ഒമാനിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളി കുട്ടികൾ മരിച്ചു

Web Desk
|
13 April 2024 8:22 PM IST

പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു. മാതാപിതാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീം-മുഹ്‌സിന ദമ്പതികളുടെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്), ഹാമിസ് മുഹമ്മദ് (നാല്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം. കുടുംബവുമൊത്ത് പോകുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. പെട്ടെന്നുതന്നെ ഭാര്യയെ രക്ഷപ്പെടുത്താൻ സാധിച്ചു. പിന്നീട് കുറച്ച് സമയമെടുത്താണ് കുട്ടികളെ കണ്ടെത്താനായത്. ഇവരെ ഉടൻ തന്നെ ഖസബ് പോളിക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വർഷങ്ങളായി ഖസബിൽ കുടുംബവുമായി കഴിയുന്ന ലുഖ്മാനുൽ ഹക്കീം ഇവിടുത്തെ ഒരു ടൂറിസം കമ്പനിയിൽ ജോലിക്കാരനാണ്. ഇതേ കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

Summary: Two children from Kozhikode dies in boat accident in Qasab, Oman

Similar Posts