< Back
Oman

Oman
ഒമാനിൽ ജോലിക്കിടെ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കാണാതായി
|27 March 2025 10:35 AM IST
തിരച്ചിൽ ആരംഭിച്ച് റോയൽ ഒമാൻ പൊലീസ്
മസ്‌കത്ത്: ഒമാനിൽ ജോലിക്കിടെ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കാണാതായി. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ഇലമി പ്രദേശത്താണ് മൂന്നുപേരെയും കാണാതായത്. സംഘം ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മൂന്നുപേരെയും കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് (ആർഒപി) തിരച്ചിൽ ആരംഭിച്ചു. വ്യോമ മാർഗത്തിലൂടെയുള്ള തിരച്ചിലാണ് ആർഒപി വ്യോമയാന സംഘം ആരംഭിച്ചത്. പ്രദേശത്തുടനീളം തിരച്ചിൽ പ്രവർത്തനങ്ങൾക്ക് സംഘം നേതൃത്വം നൽകുകയാണ്.
