< Back
Oman

Oman
ഉംറ തീർഥാടകരുടെ ബസ് അപകടത്തിൽ പെട്ട് രണ്ടു മരണം, പത്തു പേർക്ക് പരുക്ക്
|25 Aug 2022 2:13 PM IST
ഒമാനിൽനിന്നുള്ള ഉംറ തീർഥാടകരുടെ ബസ് സൗദിയിൽ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. അപടകത്തിൽ 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒമാനിൽനിന്ന് തീർഥാടകരുമായി യാത്രതിരിച്ച ബസ് താഇഫ് മേഖലയിലെ, മീഖാത് ഖർനു മനാസിലിൽനിന്ന് (സൈലുൽ കബീർ) 180 കിലോമീറ്റർ അകലെ അൽ മുവായ് പ്രദേശത്താണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടർന്നുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും പരുക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കിയതായും റിയാദിലെ ഒമാൻ എംബസി അറിയിച്ചു.