< Back
Oman
സ്വാതന്ത്ര്യദിനാഘോഷത്തിന് വർണപ്പകിട്ടേകാൻ ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തി
Oman

സ്വാതന്ത്ര്യദിനാഘോഷത്തിന് വർണപ്പകിട്ടേകാൻ ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തി

Web Desk
|
15 Aug 2022 11:22 PM IST

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തിയത്.

മസ്‌കത്ത്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് കൂടുതൽ നിറം പകരാൻ ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഒമാനിലെ പ്രവാസി സമൂഹം വർണാഭമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ഐ.എൻ.എസ് ചെന്നൈ ,ഐ.എൻ.എസ് കൊച്ചി എന്നീ കപ്പലുകളാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒമാൻ-ഇന്ത്യ സൗഹൃദത്തിന്റെ സന്ദേശമറിയിച്ച് മസ്‌കത്തിലെത്തിയത്.

ഇന്ത്യൻ നാവികസേനാ കപ്പലായ ഐ.എൻ.എസ് ചെന്നൈയിൽ അതിമനോഹരമായ 'കളർ സെറിമണി'യും നടന്നു. റിയർ അഡ്മിറൽ സമീർ സക്സേന, വെസ്റ്റേൺ ഫ്‌ലീറ്റിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ്, ഇന്ത്യൻ അംബാസഡർ എന്നിവർ ഇന്ത്യൻ ത്രിവർണ പതാകയുടെ ആചാരപരമായ ഉയർത്തലിന് സാക്ഷ്യം വഹിച്ചു. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തിയത്.

മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സമൂഹത്തിന്റെയും എംബസി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ അദ്ദേഹം വായിക്കുകയും ചെയ്തു.

Similar Posts