< Back
Oman

Oman
കേന്ദ്ര മന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും
|27 Sept 2022 5:10 PM IST
മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കും
ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും. ഒക്ടോബർ മൂന്ന്, നാല് തീയതികളിലായിരിക്കും ഒമാനിൽ എത്തുകയെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് എംബസിയിൽ രാവിലെ 8.15 മുതൽ 9:30വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി സംബന്ധിക്കും.
'ഇന്ത്യ-ഒമാൻ, ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേദുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതുതായി രൂപകൽപ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഒക്ടോബർ നാലിന് വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.