< Back
Oman
Violation of labor laws
Oman

തൊഴിൽ നിയമ ലംഘനം; ഒമാനിൽ 173 പ്രവാസികളെ അറസ്റ്റ് ചെയ്തു

Web Desk
|
17 May 2023 8:00 AM IST

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് 173 പ്രവാസികളെ അറസ്റ്റ് ചെയ്തു. മെയ് ഏഴിനും 13നും ഇടയിൽ മസ്‌കത്ത് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

മന്ത്രാലയത്തെ പ്രതിനിധീകരിച്ച് തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ ആണ് പരിശോധന കാമ്പയിൻ നടത്തുന്നത്. പിടിയിലായവർ തൊഴിൽ ഉപേക്ഷിച്ച് മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന 102 പേരും ഉൾപ്പെടും. നിയമനടപടി സ്വീകരിച്ചുവരികയാണന്ന് അധികൃതർ അറിയിച്ചു.

Similar Posts